Breaking News

കെഎസ്ടിഎ പരപ്പ യൂണിറ്റ് സമ്മേളനം പൂർത്തിയായി ചിറ്റാരിക്കൽ ഉപജില്ലാ പ്രസിഡന്റ് വി അനിതകുമാരി ഉദ്ഘാടനം ചെയ്തു


പരപ്പ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെഎസ് ടി എ യുടെ 32ാമത് യൂണിറ്റ് സമ്മേളനം ജി എച്ച് എസ് എസ് പരപ്പയിൽ  പൂർത്തിയായി. സമ്മേളനം ചിറ്റാരിക്കൽ ഉപജില്ലാ പ്രസിഡന്റ് വി  അനിതകുമാരി ഉദ്ഘാടനം ചെയ്തു. കെ വി രജിത അധ്യക്ഷയായി. സജിത ടിവി രക്തസാക്ഷി പ്രമേയവും സതി കെ  അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് കൺവീനർ രാഗേഷ് കെ പ്രവർത്തന റിപ്പോർട്ടും  വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എം ശ്രീധരൻ ,  എം ബിജു രാകേഷ് കെ ,  പ്രസന്ന എ  എന്നിവർ സംസാരിച്ചു.

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ യൂണിറ്റ് കൺവീനറായി രാജേഷ് കെവിയെ തിരഞ്ഞെടുത്തു.

No comments