Breaking News

കിണറ്റിൽ വീണ മൂന്ന് വയസ്സുകാരൻ്റെ ജീവൻ രക്ഷിച്ച കടുമേനി കടയക്കരയിലെ അപ്പുദാസിന് അനുമോദനവുമായി ജില്ലാ പഞ്ചായത്തംഗം


കടുമേനി: കളിക്കുന്നതിനിടയിൽ കാൽ വഴുതി പത്ത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണ മൂന്ന് വയസ്സുകാരന് പുനർജൻമ്മം നൽകിയ അപ്പുദാസിനെ കടുമേനി കടയക്കര കോളനിയിൽ എത്തി ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് പൊന്നാടയണിയിച്ച് ആദരിച്ചു. 


ചവിട്ടുപടി പോലുമില്ലാത്ത കിണറ്റിൽ കൈയിൽ കിട്ടിയ പ്ലാസ്റ്റിക് കയറുപയോഗിച്ച് ഇറങ്ങിയ അപ്പു ഫയർഫോഴ്സ് എത്തും വരെ കുഞ്ഞിനെ ഉയർത്തി പിടിച്ച് നിൽക്കുകയായിരുന്നു.  അവസരോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ച അപ്പുദാസിനെ ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അഭിനന്ദിച്ചു

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജാ മോഹനൻ , യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ജോബിൻ ബാബു ,ടോമി കടുമേനി , രതീഷ് കടുമേനി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

No comments