'ആദരം ആയുസ്സ് @ 40' സി.വി ബാലകൃഷ്ണൻ്റെ 'ആയുസിൻ്റെ പുസ്തകം' എഴുത്തിൻ്റെ നാൽപ്പതാം വാർഷികം പശ്ചാത്തല ഭൂമിയായ വള്ളിക്കടവിൻ്റെ മണ്ണിൽ ആദരം
മാലോം: പ്രൗഢഗംഭീരമായ സദസിൻ്റെ സാക്ഷി നിർത്തി സി.വി ബാലകൃഷ്ണൻ്റെ 'ആയുസിൻ്റെ പുസ്തകം' എഴുത്തിൻ്റെ നാൽപ്പതാം വാർഷികം പശ്ചാത്തല ഭൂമിയായ വള്ളിക്കടവിൽ ആഘോഷിച്ചു. കസ്ബയുവജന കേന്ദ്രമാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്. പ്രൊഫ. കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ.രാജഗോപാലൻ കരിമ്പിൽ അധ്യക്ഷനായി. ജോർജുകുട്ടി തോമസ് മാടപ്പള്ളി സ്വാഗതം പറഞ്ഞു. താഹാ മാടായി ശരത്ചന്ദ്രൻ (ആകാശവാണി ,കണ്ണൂർ) വട്ടിപ്പുന്ന ദിവാകരൻ ,പി.ജി ദേവ് , എം.പി രാജൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സി.കെ. ബാലകൃഷ്ണൻ നന്ദി പറഞ്ഞു. കൊന്നക്കാട് അഡ്വ.രാജഗോപാൽ കരിമ്പിൽ, സി.വി. ബാലകൃഷ്ണന് പൊന്നാട അണിയിച്ചു . പ്രൊഫ. കെ. പി ജയരാജൻ സി.വി.ബാലകൃഷണന് ഉപഹാരം സമർപ്പിച്ചു. നോവൽ ആസ്വാദനക്കുറിപ്പ് മൽസരത്തിലെ വിജയികളായ നന്ദന എം. (കാഞ്ഞങ്ങാട് നെഹ്രു കോളജ്) അജേഷ് തോട്ടത്തിൽ ( കേന്ദ്ര സർവകലാശാല, കാസറഗോഡ്) എന്നിവർക്കുള്ള ഉപഹാര സമർപ്പണം സി.വി. ബാലകൃഷ്ണൻ നിർവഹിച്ചു.
No comments