Breaking News

ബിരിക്കുളം യുവധാര പുരുഷ സ്വയം സഹായ സംഘത്തിന്റെയും കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബിരിക്കുളത്ത് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


ബിരിക്കുളം:  ബിരിക്കുളം യുവധാര പുരുഷ സ്വയം സഹായ സംഘത്തിന്റെയും കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ബിരിക്കുളത്ത് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ സന്ധ്യ.വി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്.കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്.കെ.എസ് സ്വാഗതം പറഞ്ഞു. അഹല്യ ഫൗണ്ടേഷൻ ഡയറക്ടർ പ്രഭാകരൻ ക്യാമ്പ് വിശദീകരണം നടത്തി. പി.ജി സ്മാരക വായനശാല പ്രസിഡണ്ട് ജോസ്.ടി.വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ്.പ്രസിഡണ്ട് . സനോജ് കുമാർ യു.എൻ നന്ദി രേഖപ്പെടുത്തി. വിദഗ്ധ ഡോക്ടർമാർ പങ്കെടുത്ത ക്യാമ്പിൽ 130 ആളുകൾ നേത്ര പരിശോധന നടത്തി.

No comments