Breaking News

പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള മഹിള സമഖ്യ സൊസൈറ്റി 'സ്നേഹക്കൂട്' ദ്വിദിന ക്യാമ്പ് ബാനം ഗവ.സ്കൂളിൽ സമാപിച്ചു


പരപ്പ: കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്കിലെ ബാനം ഗവൺമെന്റ്  സ്കൂളിൽ വച്ച് 8,9 തീയതികളിലായി ഗോത്രവർഗ്ഗ സ്ത്രീകളുടെ സ്നേഹക്കൂട് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു .

 പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ. കെ. ഭൂപേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ച  ക്യാമ്പിൽ വെള്ളരിക്കുണ്ട് താലൂക്ക് തഹ്‌സിൽദാർ ശ്രീ.പി. വി. മുരളി മുഖ്യ അഥിതിയായി. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.പി. ഗോപാലകൃഷ്ണൻ,  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ.എം. പി.വിജയകുമാർ,  സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. ജി. സത്യപ്രകാശ്,  സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ശ്രീ അനീഷ് മാത്യു,  ജനമൈത്രി ടീം അംഗങ്ങളായ ശ്രീ. എൻ. പി.അനൂപ് ,  ശ്രീ. പി. ശ്രീജിത്ത്, ബാനം സ്കൂൾ എച്ച് എം ശ്രീമതി. ശ്രീദേവി,ബാനം സ്കൂൾ അധ്യാപകൻ ശ്രീ. എം. വി സഞ്ജയൻ,  ബാനം സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. കെ. എൻ.  അജയൻ, ശ്രീ. പി. പി. ജയൻ,  ശ്രീ. കെ. മോഹനൻ,പ്രൊമോട്ടർ മാരായ ശ്രീമതി. കെ. സുധ, ശ്രീമതി. കെ. സിനിമോൾ ഊരുമൂപ്പൻ ശ്രീ. കെ. രാഘവൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

        പരപ്പ ബ്ലോക്കിലെ  വിവിധ പഞ്ചായത്തുകളിൽ നിന്നായി 80 സ്ത്രീകൾ ക്യാമ്പിൽ പങ്കെടുത്തു. ഈ സെറ്റിൽമെന്റുകളിലെ ആദിവാസി സ്ത്രീകളുടെ കൂട്ടായ്മയായ വനിതാ സഭാംഗങ്ങൾ ഫെഡറേഷൻ തലത്തിലേക്ക് എത്തിച്ചേരുകയും ഓരോ പഞ്ചായത്തുകളിലും സ്വയം പര്യാപ്തത ഗ്രൂപ്പുകളായി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.    

             8,9 തീയതികളിലായി നടന്ന ദ്വിദിന ക്യാമ്പിൽ വിവിധ സെഷനുകളിലായി ആർപിമാർ ക്ലാസ്സുകൾ നയിച്ചു .പരപ്പ ബ്ലോക്ക്‌ ആരോഗ്യകേന്ദ്രത്തിൽ നിന്നും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. അജിത്. സി. ഫിലിപ്പ് പ്രത്യുല്പാദനാരോഗ്യകരമായ ക്ലാസ്സിന് നേതൃത്വം നൽകി. വ്യവസായിക വകുപ്പിൽ നിന്നും സ്വയം തൊഴിലുമായി ബന്ധപ്പെട്ട് കൊണ്ട് ശ്രീ.എം അബിൻ, ശ്രീ. കെ. വി.വൈശാഖ്, ശ്രീ. കെ. അഖിൽ എന്നിവർ ക്ലാസ്സ്‌ നയിച്ചു. പിലാത്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന പടവ് ക്രിയേറ്റീവ് തിയേറ്റർ വർക്ക് ഷോപ്പ് ഡയറക്ടർ ശ്രീ.രഘു നാഥൻ സർ, കുമാരി. അനഘ എന്നിവർ ക്യാമ്പിന്റെ രണ്ടാം ദിനം ക്ലാസ്സ്‌ നയിച്ചു. ബാനം ഗ്രാമശ്രീ നാട്ടുകലാ കൂട്ടം ടീമിന്റെ നാടൻപാട്ടിനൊപ്പം കുമ്പിച്ചി അമ്മയുടെ മംഗലംകളിയും കൊണ്ട് ക്യാമ്പ് സെഷൻ മികവേറി.

       കേരള മഹിള സമഖ്യ സൊസൈറ്റി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രീമതി. ലില്ലി പുഷ്പം,ജില്ല പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. അസീറ. എൻ. പി,ജില്ല റിസോഴ്സ് പേഴ്സൺമാരായ ശ്രീമതി. അനീസ. എ, ശ്രീമതി. ആതിര. എൻ, മഹിള സമഖ്യ പ്രവർത്തകരായ ശ്രീമതി.സുഷ,ശ്രീമതി.ജിൻസി,ശ്രീമതി.കാര്‍ത്യായനി,ശ്രീമതി രാധ, ശ്രീമതി.സുജാത, ശ്രീമതി.സന്ധ്യ  എന്നിവർ ക്യാമ്പ് സെഷന് നേതൃത്വം നൽകി.






No comments