Breaking News

ദേശീയ ഗെയിംസ് നീന്തൽ; പാലാവയല്‍ സ്വദേശിയായ അനൂപ് അഗസ്റ്റിന് വെങ്കല മെഡൽ


ചെറുപുഴ : ദേശീയ ഗെയിംസ് നീന്തലിൽ കണ്ണൂരിലെ റെയിൽവേ ഉദ്യോഗസ്ഥന് വെങ്കല മെഡൽ. കണ്ണൂർ സ്ലീപ്പർ ഓഫീസിലെ ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറായ അനൂപ് അഗസ്റ്റിനാണ് 100 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ മെഡൽ നേടിയത്. പുളിങ്ങോം പാലാവയൽ സ്വദേശിയാണ്.


2009 മുതൽ ദേശീയ സീനിയർ മത്സരത്തിൽ മെഡൽ ജേതാവാണ്. 2010-ൽ സൗത്ത് ഏഷ്യ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിരുന്നു. 2015-ൽ കേരളത്തിൽനടന്ന ദേശീയ ഗെയിംസിൽ നാല് മെഡലുകൾ നേടി. കണ്ണൂർ സർവകലാശാല നീന്തൽ കോച്ച് അനിൽ ഫ്രാൻസിസാണ് ചീഫ് കോച്ച്. പാലാവയലിലെ എം.എ. അഗസ്റ്റിന്റെയും വത്സമ്മയുടെയും മകനാണ്. ഭാര്യ: സിംജു. മക്കൾ: ഏയ്ഡൻ, എയ്മി. 

No comments