Breaking News

ചെറുകിട ജലസേചന ഉപഓഫീസ് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന കേന്ദ്രത്തിൽ അനുവദിക്കണം ; കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ നേതൃത്വത്തിൽ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി


വെള്ളരിക്കുണ്ട് : കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ  നേതൃത്വത്തിൽ, വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന കേന്ദ്രത്തിൽ ജല വിഭവ ഉപ ഓഫീസ് അനുവദിക്കാൻ, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. മലയോര മേഖലയിലുള്ള ജനങ്ങൾ 60 കിലോമീറ്റർ ഓളം യാത്ര ചെയ്താണ് കുടിവെള്ള സംബന്ധമായ പരാതികളും, മറ്റും കാഞ്ഞങ്ങാട് ഉള്ള ഓഫീസിലെത്തി നൽകുന്നത്.. ഉദ്യോഗസ്ഥന്മാരാട്ടെ മണിക്കൂറുകൾ യാത്ര ചെയ്താണ് മലയോര മേഖലയിൽ എത്തിച്ചേരുന്നത്. ഏഴിലധികം പഞ്ചായത്തുകൾ സ്ഥിതി ചെയ്യുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാന കേന്ദ്രത്തിൽ  ഓഫീസ് വന്നാൽ ഇവിടെയുള്ള ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും.. ധാരാളം ജലസ്രോതസ്സുകൾ ഈ പഞ്ചായത്തിൽ നിന്നും ഉത്ഭവിക്കുന്നു.. ധാരാളം ജലവും പാഴായി പോകുന്നു.. ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) മന്ത്രിയെ ധരിപ്പിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ ലിജിൻ ഇരുപ്പക്കാട്ട് ന്റെ നേതൃത്വത്തിൽ നിവേദനം ജില്ലാ കമ്മിറ്റി മന്ത്രിക്ക് കൈമാറി...

No comments