Breaking News

ഭീമനടി - ചിറ്റാരിക്കാൽ റോഡിന്റെ ശോചനീയാവസ്ഥ ; ജനകീയ മുന്നേറ്റത്തെ പോലീസിനെ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കും ; സംയുക്ത സമരസമിതി


ഭീമനടി : ജനകീയ മുന്നേറ്റത്തെ പോലീസിനെ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സംയുക്ത സമരസമിതി. ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയസ്ഥ പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് സംയുക്തസമരം നടത്തിയ  നൂറോളം നാട്ടുകാർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തികച്ചും സമാധാനപരമായി നടത്തിയ പ്രതിഷേധം നടത്തിയ നാട്ടുകാരെ കേസിൽ കുടുക്കി പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ ഉടൻ തന്നെ ജനങ്ങളെ അണിനിരത്തി തുടർച്ചയായ പ്രക്ഷോഭ പരിപാടികൾ ആരംഭിയ്ക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.

No comments