ചായ്യോത്ത് സ്കൂൾ കലോത്സവ നഗരിയിൽ പുസ്തകവണ്ടിയുടെ പുസ്തകോത്സവവും ഫോട്ടോ പോയൻ്റും ശ്രദ്ധേയമാകുന്നു സിനിമ ടെലിവിഷൻ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു
നീലേശ്വരം: ചായ്യോത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കാസർകോട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവത്തോടനുബന്ധിച്ച് പുസ്തകവണ്ടി ഒരുക്കിയ പുസ്തകോത്സവം ശ്രദ്ധേയമാകുന്നു. മലയാളത്തിലെ എല്ലാ പ്രമുഖ പ്രസാധകരുടേയും പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭ്യമാണ്.
ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ വായനക്കാരിൽ നല്ല സ്വീകാര്യത ലഭിച്ച സംരംഭമായ പുസ്തകവണ്ടിയുടെ ആദ്യ പുസ്തകോത്സവമാണ് ചായ്യോത്ത് നടക്കുന്നത്. ആളുകൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ വായനക്കാരിലേക്ക് നേരിട്ടും അല്ലാതെയും എത്തിക്കുന്ന ജയേഷ് കൊടക്കലിന്‍റേയും നബിന്‍ ഒടയഞ്ചാലിന്‍റേയും സംരംഭമാണ് പുസ്തകവണ്ടി.
പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിച്ച് വായനയെ ജനകീയമാക്കുക എന്ന ലക്ഷൃം കൂടി പുസ്തകവണ്ടിയുടെ അണിയറ പ്രവർത്തകർക്കുണ്ട്. പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം ഉണ്ണിരാജ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ ഉണ്ണിരാജിനെ നമ്മള് സൗഹൃദകൂട്ടായ്മയും പുസ്തകവണ്ടിയും ചേർന്ന് ആദരിച്ചു. സി.പി ശുഭ, നബിൻ ഒടയഞ്ചാൽ, ജയേഷ് കൊടക്കൽ, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവർ സംബന്ധിച്ചു. പുസ്തകോത്സവഭാഗമായി ഫോട്ടോ പോയൻ്റും ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയിൽ എത്തുന്നവർക്ക് പുസ്തകവണ്ടിയുടെ ഫോട്ടോ പോയൻ്റിൽ നിന്ന് ഫോട്ടോ എടുത്താൽ നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ പുസ്തകങ്ങൾ സൗജന്യമായി നൽകും.
പുസ്തകവണ്ടിയുടെ കൂടുതൽ വിവരങ്ങൾക്ക്: 9074348676, 9496357895
No comments