കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോയ്യംകോട് കൃഷിഭവന് മുന്നിൽ ധർണ്ണാ സമരം നടത്തി
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ജനദ്രോഹ നയങ്ങൾക്കെതിരെയും കാർഷിക ഉൽപന്നങ്ങളുടെ വിലയിടിവിനെതിരെയും വർദ്ധിച്ചു വരുന്ന വില വർദ്ധനവിനെതിരെയും കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ ചോയ്യ കോട് കൃഷിഭവനു മുന്നിൽ ധർണ്ണാ സമരം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ജനാർദ്ദനൻ ചോയ്യ കോട് അദ്ധ്യക്ഷനായി. DCC സെക്രടറി മാമുനി വിജയൻ ഉൽഘാടനം ചെയ്തു. സി ഒ സജി, ബാബു ചേമ്പേന , സി.വി.ബാലകൃഷ്ണൻ , സിജൊ പി ജോസഫ് , ബാലഗോപാലൻ കാളി യാനം, ജയകുമാർ ചാമ കുഴി, ബേബി കൈത കുളം, രാജീവൻ കൂവാറ്റി, സുകുമാരൻ കീഴ്മാല, കണ്ണൻ പട്ളം, ലിസി വർക്കി, അശോകൻ ആറളം, സി.കെ.ബാലചന്ദ്രൻ , മനോഹരൻ വരഞ്ഞൂർ തുടങ്ങിയവർ സംസാരിച്ചു.
No comments