Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ ചരിത്രവിജയം നേടിയ നിർമ്മലഗിരി എൽ പി സ്കൂൾ വിദ്യാർത്ഥികൾ വെള്ളരിക്കുണ്ട് ടൗണിൽ വിജയോത്സവറാലി നടത്തി


വെള്ളരിക്കുണ്ട് : നിർമ്മലഗിരി എൽ പി സ്കൂളിൽ വെള്ളരിക്കുണ്ട് ടൗണിലേക്ക് വിജയോത്സവ റാലി നടത്തി.   കലാമേളയിലും ശാസ്ത്രമേളയിലും ,കായികമേളയിലും മികച്ച വിജയം കാഴ്ചവച്ച നിർമ്മലഗിരിയിലെ വിദ്യാർത്ഥികൾ വിജയാഘോഷങ്ങളുടെ ഭാഗമായാണ്  ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തിയത് . സ്കൂൾ മാനേജർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം, അസിസ്‌റ്റന്റ് മാനേജർ ഫാദർ തോമസ് കളത്തിൽ, പിടിഎ പ്രതിനിധികൾ,അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു വിജയോത്സവ റാലി നടത്തിയത്. 

ആവേശപൂർണ്ണമായ ജയ് വിളികളോടെ ടൗണിൽ എത്തിച്ചേർന്ന കുരുന്നുകൾക്ക് കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു . ചടങ്ങിന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ടെസ്സിൻ സ്വാഗതം ആശംസിച്ചു.



No comments