കർഷകരോടുള്ള അവഗണന : ബളാൽ കൃഷി ഭവനിലേക്ക് കോൺഗ്രസ്സ് മാർച്ച് നടത്തി
വെള്ളരിക്കുണ്ട് :കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷക ജനദ്രോഹ നടപടി ക്കെതിരെയും കാർഷിക ഉൽപ്പനങ്ങളുടെ വിലയിടിവിലും പ്രധിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യുടെ നേതൃത്വത്തിൽ ബളാൽ കൃഷി ഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി..
മാർച്ച് കർഷകകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫ് അധ്യക്ഷതവഹിച്ചു.ഡി. സി. സി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ.ഷോബി ജോസഫ്. അലക്സ് നെടി യകാല. വിനു കെ. ആർ. സണ്ണി കല്ലുവേലി.ജോസഫ് വർക്കി. രാഘവൻ. പി. കെ. മാധവൻ. നായർ.എന്നിവർ പ്രസംഗിച്ചു...
No comments