വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിർമ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) എളേരി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് മാർച്ച് നടത്തി
വെള്ളരിക്കുണ്ട്: 1979 ലെ മൈഗ്രൻ്റ് വർക്കേഴ്സ് ആക്ട്,96 ലെ നിർമ്മാണ തൊഴിലാളി സെസ് ആക്ട് ഉൾപ്പെടുന്ന തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക, നിർമ്മാണ തൊഴിലാളി പെൻഷൻ ബാധ്യത കേന്ദ്ര സർക്കാർ പിൻവലിക്കുക, നിർമ്മാണ സാമഗ്രികളുടെ അമിത വിലക്കയറ്റം തടയുക, മണൽ, കരിങ്കൽ, ചെങ്കൽ എന്നിവയുടെ ഖനനത്തിനുള്ള തടസ്സങ്ങൾ നീക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പോസ്റ്റോഫീസ് മാർച്ച് നടത്തിയത്. ബസ്റ്റാൻ്റ് പരിസരത്ത് വച്ച് പ്രകടനം ആരംഭിച്ചു. സിഐടിയു ജില്ലാസെക്രട്ടറി എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കെ.ദിനേശൻ (എരിയ സെക്രടറി) സ്വാഗതം പറഞ്ഞു.
കെ ദാമോദരൻ. (ഏരിയ പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ചു. കെ.എസ് ശ്രിനിവാസൻ (സി.ഐ.ടി.യു ഏരിയ സെക്രട്ടറി) കെ.കെ രവിന്ദ്രൻ നന്ദി രേഖപെടുത്തി.
No comments