ബാലാവകാശ വാരാചരണം ബാലനിധി ഫണ്ട് സ്വരൂപണ ക്യാമ്പയിൻ ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു
വനിതാശിശു വികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം ബാലനിധി സ്വരൂപണ ഫണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം ബാലനിധിയിലേക്ക് സംഭാവന നൽകി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് നിര്‍വഹിച്ചു. വനിതാ-ശിശുവികസന വകുപ്പ് സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ''കരുതലേകാം കാവലാകാം കുരുന്നുകള്‍ക്ക്'' എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി . ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ജീവനക്കാരോടും ബാലനിധി ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു. പൊതു ജനങ്ങളും പങ്കാളികളാക ണം
കേരള സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പും ഐ.സി.പി.എസും നടപ്പിലാക്കുന്ന ജെ.ജെ ആക്ട് സെക്ഷന്‍ 105 പ്രകാരം രൂപീകരിച്ച ഫണ്ടാണ് ബാലനിധി (ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്). നിരാലംബരായ കുട്ടികള്‍ക്ക് പൊതുജന പങ്കാളിത്തത്തോടെ ബാലനിധി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പണം സ്വരൂപിക്കുകയാണ് ബാലനിധി പദ്ധതിയുടെ ലക്ഷ്യം.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍, അതിജീവിതരായ കുട്ടികള്‍, ബാല ഭിക്ഷാടനം-ബാലവേലയില്‍ അകപ്പെട്ട കുട്ടികള്‍, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, താമസം, മറ്റ് ചെലവുകള്‍ വഹിച്ച് സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് ബാലസൗഹൃദം പദ്ധതി ലക്ഷ്യം.
No comments