മലയോരമേഖല ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയ കൺവെൻഷൻ ഭീമനടി ഇ.എം.എസ് ഭവനിൽ വെച്ച് നടന്നു
ഭീമനടി: മലയോരമേഖല ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു എളേരി ഏരിയ കൺവെൻഷൻ ഭീമനടി ഇ.എം.എസ് ഭവനിൽ വെച്ച് നടന്നു. ഓട്ടോ ടാക്സി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.വി വിനോദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മോട്ടോർ വ്യവസായ നയം പിൻവലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ടി.ജി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു.പുതിയഭരവാഹികളായി ഷാജു വർഗ്ഗീസ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് ജോബിൻ ജോസ്, സെക്രട്ടറി ബിജുമോൻ എം, ജോ: സെക്രട്ടറി ഷിബു ബി, ട്രഷർ ടി.വി.തമ്പാനേയും യോഗം തിരഞ്ഞെടുത്തു.
No comments