Breaking News

ആറ് വർഷം കൊണ്ട് പത്തര ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ മേഖലയിലെത്തി: മന്ത്രി വി.ശിവൻ കുട്ടി ബേളൂർ ഗവണ്മെന്റ് യു പി സ്കൂൾ കെട്ടിടോൽഘടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു


സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിലെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ ധാരയിലേക്ക് വന്നതെന്നും വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു.  മധൂര്‍ പഞ്ചായത്തിലെ ഷിരിബാഗിലു ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌ക്കൂളിന് നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയില്‍ 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി  കുറഞ്ഞ കാലം കൊണ്ട് ഇത്രയും കൂടിയ തുക മുടക്കുന്ന സംസ്ഥാനം കേരളമാകും. സംസ്ഥാനത്ത് സ്‌കൂളുകളില്‍ പുതിയ ഡിവിഷന്‍ അല്ലെങ്കില്‍ ക്ലാസുകള്‍ അനുവദിക്കുന്നുണ്ടെങ്കില്‍ ആദ്യ പരിഗണനയില്‍ ഷിരുബാഗിലു സ്‌കൂളിനെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

നിരവധി സ്കൂൾ കെട്ടിടങ്ങൾ മന്ത്രി ഉത്ഘാടനം ചെയ്തു .ഇതിന്റെ ഭാഗമായി  ബേളൂർ ഗവണ്മെന്റ് യു പി സ്കൂൾ കെട്ടിടോത്ഘാടനവും  പി ടി ഐ നിർമ്മിച്ച പ്രവേശനകവാടത്തിന്റെയും ഉത്ഘാടനവും വിദ്യാഭ്യാസ മന്ത്രി  വി. ശിവൻ കുട്ടി നിർവഹിച്ചു . ചടങ്ങിൽ എംപിയും ,എം എൽ എ യും അടക്കം നിരവധിപേർ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു 



No comments