Breaking News

ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ ഈ വർഷത്തെ എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് വെളിച്ചം 2022, എടത്തോട് എസ് വി എം ജി യു പി സ്‌കൂളിൽ നടത്തും സംഘാടക സമിതി രൂപീകരിച്ചു


എടത്തോട്: ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഈ വര്‍ഷത്തെ എന്‍എസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് വെളിച്ചം 2022, എടത്തോട്  എസ് വി എം ജി യുപി സ്‌കൂളില്‍ നടത്തുന്നതിന്റെ മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു.ബളാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം. പ്രമോദ് കുമാര്‍  സ്വാഗതം പറഞ്ഞു. ബളാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍  ജോസഫ് വര്‍ക്കി അധ്യക്ഷത വഹിച്ചു. ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി   യോഗം ഉദ്ഘാടനം ചെയ്തു.  ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.  എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രിന്‍സി സെബാസ്റ്റ്യന്‍ ക്യാമ്പിനെ കുറിച്ചുള്ള വിശദീകരണം നടത്തി. ബളാല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത, സന്ധ്യ ശിവന്‍, പിടിഎ പ്രസിഡന്റ് സാബു എടശ്ശേരി, ഹരീഷ് പി.നായര്‍, എസ് വി എം ജി യു പി സ്‌കൂള്‍ പിടിഎ  പ്രസിഡന്റ് വിജയന്‍ , ഹെഡ്മാസ്റ്റര്‍  സണ്ണി, നാരായണന്‍ മാസ്റ്റര്‍ വസന്തകുമാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മോളി ടീച്ചര്‍ നന്ദി പറഞ്ഞു




No comments