Breaking News

പനത്തടി ബളാംതോടിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത് കെണിവച്ച്‌ കൊന്നതാണെന്ന്‌; വനംവകുപ്പ്‌ കേസെടുത്തു



രാജപുരം : വനാതിർത്തിയിൽ കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. കുരങ്ങ് ശല്യം ഏറിയതിനാൽ കൂട് വെച്ച് പിടിച്ചുകൊന്നതിനുശേഷം വനത്തിൽ തള്ളിയതാണെന്നാണ്‌ വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. പരിശോധനാഫലം വരുന്നതോടെ കാരണം കണ്ടെത്താനാകുമെന്നാണ്‌ കരുതുന്നത്.


പനത്തടി പഞ്ചായത്തിലെ ബളാംതോട് അടുക്കം കരിങ്കോളിയിലാണ് ഒരുപെൺകുരങ്ങ് ഉൾപ്പെടെ 12 കുരങ്ങുകളെ ചത്തത്. ചത്തിട്ട് ദിവസങ്ങൾ കഴിഞ്ഞതിനാൽ ചിലത് പുഴുവരിച്ച നിലയിലാണ്. ആറുമാസം മുതൽ മൂന്നുവയസുവരെ പ്രായുള്ളവയാണ്‌ ചത്തത്.
ബളാംതോട് വെറ്ററിനറി സർജൻ കെ സജിത പോസ്റ്റുമോർട്ടംചെയ്തു. ആന്തരികാവയവങ്ങൾ വിശദപരിശോധനക്ക്‌ കോഴിക്കോട് വെറ്ററിനറി ലാബിലേക്ക് അയച്ചു. ഒന്നിൽ കൂടുതൽ കുരങ്ങുകൾ ചത്തിനാൽ വനംവകുപ്പ് കേസ് രജിസ്‌റ്റർ ചെയ്തു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സേസപ്പയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം ആരംഭിച്ചു


 

No comments