Breaking News

''സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള യു.ഡി.എഫ് നീക്കം പ്രതിഷേധാർഹം''; അങ്കനവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പരപ്പ പ്രൊജക്ട് കമ്മറ്റി



ഭീമനടി: വെസ്റ്റ് പഞ്ചായത്തിലെ നാൽപ്പതിൽ രണ്ട് അങ്കണവാടികളിൽ മാത്രം അരി വിതരണം ചെയ്തു കൊണ്ട് കുഞ്ഞുങ്ങളോട് വിവേചനം കാണിച്ച യുഡിഎഫിൻ്റെ പ്രതിഷേധ നാടകം അപഹാസ്യമാണെന്ന് അങ്കനവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പരപ്പ പ്രൊജക്ട് കമ്മറ്റി ആരോപിച്ചു. അങ്കനവാടികളിൽ പോഷകാഹാര വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃത്വത്തിൽ വെസ്റ്റ്എളേരിയിലെ രണ്ട് അങ്കനവാടികളിൽ അരി വിതരണം ചെയ്തിരുന്നു.

സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താണ് യു ഡി എഫ് സമരത്തിലൂടെ ലക്ഷ്യമിട്ടത് എന്നും അസോസിയേഷൻ പ്രവർത്തകർ കുറ്റപ്പെടുത്തി.

സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഐസിഡിഎസിന്റെ പദ്ധതി വിഹിതം വെട്ടി കുറച്ച സാഹചര്യത്തിൽ ഉച്ചഭക്ഷണത്തിനുള്ള അരി ലഭിക്കുന്നില്ല, എന്നാൽ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് അങ്കണവാടികളിൽ അരി ഇറക്കി കൊടുക്കാനുള്ള തീരുമാനവുമായി പരപ്പ പ്രോജക്റ്റിലെ 3 പഞ്ചായത്തിലും നടന്നുവരുന്നതിന്റെ ഇടയിലാണ് യുഡിഎഫിൻ്റെ അനാവശ്യ സമരമെന്ന് അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. കേരളസർക്കാർ നടപ്പിലാക്കിയ മുട്ടയുടെയും പാലിന്റെയും പണം കൃത്യമായി കൊടുത്തുവരികയാണ് ഒക്ടോബർ മാസം വരെ കൊടുത്തുകഴിഞ്ഞു. സർക്കാരിനെ തരംതാഴ്ത്തി കൊണ്ടുള്ള യു ഡി എഫ് നടപടിക്കെതിരെ അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു പരപ്പ പ്രോജക്ട് കമ്മിറ്റി പ്രതിഷേധിച്ചു.

പ്രോജക്ട് സെക്രട്ടറി കെ വി ഭാർഗവി, പ്രസിഡണ്ട് പി വി ശ്യാമള, പ്രോജക്ട് കമ്മിറ്റി അംഗങ്ങളായ ഇ കെ വത്സല, റീജ വി, രുഗ്മിണി വി, ഗിരിജ കെ.വി എന്നിവർ സംസാരിച്ചു

No comments