Breaking News

കരവിരുതിൽ മനോഹര ശില്പങ്ങൾ വിരിയിച്ച് ആറാം ക്ലാസുകാരി 24 മുതൽ കയ്യൂർ ഫെസ്റ്റിൽ മഞ്ജിമയുടെ ശിൽപ പ്രദർശനം


ചീമേനി: ജീവൻ തുടിക്കുന്ന ശില്പങ്ങൾ രചിച്ച താരമാവുകയാണ് ശില്പകൃത്ത് മഞ്ജിമാമണി. ശില്പങ്ങൾ കാണാൻ നാട്ടുകാരും സഹപാഠികളും വീട്ടിൽ എത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ശില്പകൃത്ത് മഞ്ജിമാമണി കാഞ്ഞങ്ങാട് കേരള ലളിത കലാ അക്കാദമി ഗാലറിയിൽ മുപ്പതോളം ശില്പങ്ങളുടെ പ്രദർശനം നടത്താൻ തയ്യാറായത്. പി കരുണാകരൻ മുൻ എം.പി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു ആർട്ടിസ്റ്റ് തൃക്കരിപ്പൂര് രവീന്ദ്രൻ, പ്രസ് ക്ലബ് സെക്രട്ടറി പ്രവീൺകുമാർ, അനിൽ നീലാംബരി എന്നിവർ സംസാരിച്ചു, മഞ്ജിമാമണി നന്ദി രേഖപ്പെടുത്തി സമകാലീന വിഷയങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ശില്പങ്ങളാണ് മഞ്ജിമാമണിയെ വേറിട്ട കലാകാരി ആക്കുന്നത്. സാമൂഹിക തിന്മക്കെതിരെയുള്ള ശില്പങ്ങളാണ് പ്രദർശനത്തിൽ അധികമുള്ളത് ഇത്തരം വിഷയങ്ങൾ ശില്പങ്ങളിൽ സന്നിവേശിപ്പിക്കുന്നത് വളരെ അപൂർവമാണ് ഇതിനകം നൂറിലധികം ശില്പങ്ങൾ തീർത്ത മഞ്ജിമാമണി കയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കയ്യൂർ ഫെസ്റ്റ് അനുബന്ധിച്ച് അമ്മ മനസ്സിലെ കയ്യൂരിന്റെ കാൽപ്പാടുകൾ എന്ന ശില്പ പ്രദർശനം 24 മുതൽ നടത്തപ്പെടുന്നുണ്ട്. കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ മഞ്ജിമാമണി കിട്ടാവുന്ന പേപ്പറുകളിൽ ഒക്കെ കൊറി വരക്കുകയും അടുക്കളയിലെ ചപ്പാത്തി മാവുകൊണ്ട് രൂപങ്ങൾ മെനിഞ്ഞെടുക്കുകയും ചെയ്യുമായിരുന്നു. നിരവധി ജില്ലാ സംസ്ഥാന പ്രകടനങ്ങൾ കാഴ്ചവെച്ച് ശ്രദ്ധ നേടി ലൈബ്രറി കൗൺസിൽ സംസ്ഥാന ചിത്രരചനയിലും ശില്പ രചനയിലും, ജില്ലാ ശാസ്ത്രമേളയിലും സംസ്ഥാന ശാസ്ത്രമേളയിലും ശില്പനിർമാണത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിൽ ഉടനീളം ശില്പ പ്രദർശങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ബേക്കൽ ബീച്ചിൽ തീർത്ത 22 ഉരമുള്ള അമ്മയും കുഞ്ഞും ശില്പത്തിന്, അമ്മയ്ക്കൊരുമ്മ എന്ന ശില്പം എന്നീ ശില്പനിർമ്മാണങ്ങളിൽ മഞ്ജിമാമണിയുടെ കൊച്ചു കരങ്ങൾ ഉണ്ട്. പ്രധാനപ്പെട്ട ശില്പങ്ങൾ അമ്മയ്ക്കൊരുമ്മ, അമ്മ മനസ്സ്, അപ്പൂപ്പൻ, ബ്രിട്ടീഷ് രാഗ്നി, കാൽപ്പാടുകൾ തുടങ്ങിയ ശില്പങ്ങളാണ്. പീലിക്കോട് ഗ്രാമത്തിലെ, വേങ്ങ പാറയിലെ സൗപർണികയിൽ മണിയുടെയും അധ്യാപികയായ സുജൂദിയുടെയും മകളാണ് ആറാം ക്ലാസിൽ പഠിക്കുന്ന ആരുഷാണ് സഹോദരൻ.



No comments