"ചിരസ്‌മരണകളിലൂടെ തേജസ്വിനി" തേജസ്വിനീ തീരത്ത്
കയ്യൂർ : കയ്യൂരിന്റെ ചരിത്രം ചിരസ്‌മരണയിലൂടെ പകർന്നുനൽകിയ നിരഞ്‌ജനയുടെ മകൾ തേജസ്വിനി കയ്യൂർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്‌പാർച്ചന നടത്തി. കെ മാധവൻ പുരസ്‌കാരം ഏറ്റുവാങ്ങാൻ കാഞ്ഞങ്ങാട് പോകുന്നതിനിടെയാണ് കയ്യൂരിൽ എത്തിയത്. കെ മാധവൻ ഫൗണ്ടേഷൻ അംഗം രാജേഷ് അഴീക്കോടനൊപ്പമാണ് എത്തിയത്. കയ്യൂരിന്റെ ഓർമകൾ നെഞ്ചേറ്റിയാണ് മകൾക്ക് നിരഞ്ജന തേജസ്വിനി എന്ന പേര് നൽകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശാന്ത, സിപിഐ എം ലോക്കൽ സെക്രട്ടി കെ രാധാകൃഷ്‌ണൻ, ടി ദാമോദരൻ, ഒ അർജുനൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
No comments