ചിറ്റാരിക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉത്ഘാടനം ചെയ്തു
പരപ്പ:ലോക ഭിന്ന ശേഷി ദിനത്തിൽ ചിറ്റാരിക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്ന ശേഷി ദിനം ആചരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉത്ഘാടനം ചെയ്തു. അഗജ.എ ആർ. ചടങ്ങിൽ സ്വാഗതം പറഞ്ഞു. സി എച്ച് അബ്‌ദുൾ നാസർ അധ്യക്ഷൻ ആയിരുന്നു.ഡിഗ്രി വിദ്യാർത്ഥി അശ്വിൻ ടി എ,ഭാഷ്‌മി ബാലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ഭാഷ്‌മി ബാലൻ ആലപിച്ച ഗാനം ചടങ്ങിൽ സംബന്ധിച്ചവരുടെ മനം കവർന്നു.അമ്പതോളം കുട്ടികൾക്ക് കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ സ്നേഹ സമ്മാനം കൈമാറി.ഡാർലിൻ ജോർജ്, പി സി രഘു നാഥൻ,നിഷ വി.എന്നിവർ ആശംസകൾ നേർന്നു..ആഷ്‌ലിൻ നന്ദി പറഞ്ഞു.
No comments