'ബഹുസ്വരതയുടെ ഭാരതീയ പൈതൃകം'; വെള്ളരിക്കുണ്ട് സാംസ്ക്കാരിക വേദിയുടെ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ കെ.എൻ.എ ഖാദർ സംവദിച്ചു
വെള്ളരിക്കുണ്ട്: വിശ്വാസപ്രമാണങ്ങളിലെ ഏകത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്ത് എന്ന് മുൻ എംഎൽഎ കെ എൻ എ ഖാദർ പറഞ്ഞു വെള്ളരിക്കുണ്ടിൽ മലയോര സാംസ്കാരിക വേദിയുടെ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സഹിഷ്ണുത എന്നത് ഭാരതത്തിൻറെ പൈതൃകമാണ് ഭരണഘടന പോലും നമ്മുടെ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യ പാരമ്പര്യത്തെയും ആധാര ശിലയിലാണ് പടുത്തുയർത്തിയത് എല്ലാ മനുഷ്യരിലും ഏകദൈവം കുടികൊള്ളുന്നു അത് പല പേരിലും പല രൂപത്തിലും ആരാധിക്കപ്പെടുന്നു ഇതിനെല്ലാം അപ്പുറമുള്ള ദൈവീക സങ്കല്പമാണ് നമ്മുടേത് അദ്ദേഹം പറഞ്ഞു പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. ബാബു കോഹിനൂർ, ഡാർലിൻ ജോർജ്, എംപി ജോസഫ്, പി ആർ സുമേഷ് കെ എസ് രമണി, എ സി എ ലത്തീഫ്, പ്രിൻസ് ജോസഫ്, കെ സാലു, രാഘവൻ കൂലേരി, സ്കറിയ കല്ലേക്കുളം തോമസ് ചെറിയാൻ എന്നിവർ സംസാരിച്ചു
No comments