ഭിന്നശേഷിക്കാരായ കൂട്ടുകാർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾ
ചിറ്റാരിക്കാൽ : ഭിന്നശേഷി ക്കാരായ കൂട്ടുകാർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ചു വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾ . ചിറ്റാരിക്കാലിലുള്ള സെന്റ് ജോസഫ്സ് സ്കൂളിലെ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷം കുട്ടികൾക്ക്ഏറേ ഹൃദ്യവും നവ്യാനുഭവം പകരുന്നതുമായിരുന്നു. ആടിയും പാടിയും കഥ പറഞ്ഞും പുതിയ കൂട്ടുകാർക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച വിദ്യാർത്ഥികൾ ക്രിസ്തുമസ് സമ്മാനങ്ങളും പൊതിച്ചോറും നൽകി അവരോടൊപ്പം ക്രിസ്തുമസ് സദ്യയുമുണ്ട് ഒരു പുത്തൻ അനുഭവം സ്വന്തമാക്കിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് വിദ്യാർത്ഥികൾ . പ്രിൻസിപൽ സി.ലിയ മരിയ, സി. അലോൺസ് എന്നിവർ നേതൃത്വം നൽകി.
No comments