Breaking News

മലയോരത്തിന്റെ മണ്ണിൽ ഇനി നാടകരാവുകൾ ... അഖില കേരള നാടകോത്സവം 26 മുതൽ മാലോത്ത്‌.. പ്രവേശനം സൗജന്യമായിരിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ


വെള്ളരിക്കുണ്ട്  : മാലോം  യുവശക്തി ക്ലബ്ബും, നാട്ടക്കല്‍ ഇ എം എസ് വായനശാല യും സംഘടിപ്പിക്കുന്ന അഖില കേരള നാടകോത്സവം 26ന് തുടങ്ങും.

മാലോത്ത് പ്രത്യേകം തയ്യാറാക്കിയ നാടക വേദിയിൽ  30വരെ  കേരളത്തിലെ മികച്ച പ്രൊഫഷണൽ നാടക സമിതികളുടെ വിവിധ നാടകങ്ങൾ  അരങ്ങേറും.

മലയോര മേഖലയുടെ കലാ സാംസ്‌കാരിക ചരിത്രത്തിൽ ആദ്യമായിട്ടാണ് മാലോത്ത്‌ നാടകോത്സവം സംഘടിപ്പിക്കുന്നത് എന്നും 800 പേർക്ക് ഇരുന്ന് നാടകം വീക്ഷിക്കാൻ സൗകര്യം ഒരുക്കുമെന്നും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും  ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു..


26 വൈകിട്ട് ആറിന് സഹകരണ ഗ്യാരന്റി ബോര്‍ഡ് ചെയര്‍മാന്‍ കെ പി സതീഷ് ചന്ദ്രന്‍ നാടകോത്സവം ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർ മാൻ ദിനേശൻ നാട്ടക്കൽ അധ്യ ക്ഷതവഹിക്കും.ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യാതിഥി ആയിരിക്കും..

വിവിധ ദിവസങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍, നാടക പ്രവര്‍ത്തകര്‍, കര്‍ഷകര്‍,  വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരെ ആദരിക്കും

30ന്  വൈകിട്ട്  നടക്കുന്ന സമാപനസമ്മേളനം  ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എം. പി. രാജൻ അധ്യക്ഷതവഹിക്കും..

എല്ലാ ദിവസവും രാത്രി ഏഴിന് നാടകം ആരംഭിക്കും. ചങ്ങനാശ്ശേരി അണിയറയുടെ 'നാലുവരിപ്പാത', തൃശൂര്‍ സദ്ഗമയുടെ 'ഉപ്പ് ', കായംകുളം സപര്യയുടെ 'ചെമ്പന്‍കുതിര' കൊല്ലം കാളിദാസ കലാകേന്ദ്രയുടെ 'ചന്ദ്രികക്കുമുണ്ടൊരു കഥ', കൊല്ലം ആവിഷ്‌ക്കാരയുടെ'ദൈവം തൊട്ട ജീവിതം' എന്നീ നാടകങ്ങള്‍ അരങ്ങിലെത്തുമെന്നും ഈ നാടകങ്ങളുടെ പന്തൽ ചർച്ചകൾ അതാത് ദിവസം നടക്കുമെന്നും  സംഘാടകർ അറിയിച്ചു...

പത്ര സമ്മേളനത്തിൽ സംഘാടക സമിതി ചെയർ മാൻ ദിനേശൻ നാട്ടക്കൽ. കെ. പി. എ. സി. കനക രാജ്. എം. പി. രാജൻ. കെ. ഡി. മോഹനൻ. ജോയ് മൈക്കിൾ എന്നിവർ പങ്കെടുത്തു

No comments