Breaking News

കേരളോത്സവം ജില്ലാ കായികമേള 13ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും


കേരളോത്സവം ജില്ലാ കായികമേള ഡിസംബര്‍ 13ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കും. നീന്തല്‍ മത്സരങ്ങളും 13 ന് നടക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ചെയര്‍പേഴ്സണായും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനില്‍ ബങ്കളം കണ്‍വീനറായും സംഘാടകസമിതിയെ തെരഞ്ഞെടുത്തു. സ്വാഗത സംഘം യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍.സരിത ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ലക്ഷ്മി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി.പി.അശോകന്‍, യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി.ഷിലാസ്, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

No comments