Breaking News

ദൃശ്യവിരുന്നൊരുക്കാൻ മലയോരത്ത് ആദ്യമായി ലൈവ് പുൽക്കൂട് മത്സരം ഇന്ന് വൈകിട്ട് കനകപ്പള്ളിയിൽ


വെള്ളരിക്കുണ്ട്: ക്രിസ്തുമസ് ആഘോഷ ഭാഗമായി ഇന്ന് രാത്രി 7 മണി മുതൽ 8 മണി വരെ കനകപ്പളളി സെന്റ് മാർട്ടിൻ ഡി. പോറസ് ദേവാലയങ്കണത്തിൽ ദേവാലയത്തിലെ വാർഡുകൾ തമ്മിൽ ലൈവ് പുൽകൂട് മത്സരം നടക്കും.  7.30 മണി മുതൽ 8 മണി വരെ പൊതുജനങ്ങൾക്ക് കാണുവാൻ അവസരവും ഒരുക്കിയിട്ടുണ്ട്. മലയോരത്ത് ആദ്യമായാണ് ലൈവ് പുൽക്കൂട് മത്സരം നടക്കുന്നത്. മനുഷ്യരും വളർത്തു മൃഗങ്ങളും ചേർന്ന് ബൈബിൾ ദൃശ്യങ്ങൾ തൽസമയം പുൽക്കൂടിനുള്ളിൽ പ്ലോട്ടുകളായി അണിനിരക്കുന്ന വ്യത്യസ്തമായ കാഴ്ച്ചയായിരിക്കും ലൈവ് പുൽക്കൂട് മത്സരം.

No comments