Breaking News

പോക്‌സോ കേസ്: എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴുവര്‍ഷം കഠിന തടവും പിഴയും


പാലക്കാട്: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് ഏഴുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊല്ലങ്കോട് മേട്ടുപ്പാളയം സുബ്രഹ്മണ്യന്റെ മകന്‍ വിനോദിനെ(51)യാണ് ശിക്ഷിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. പിഴയടക്കുന്ന തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. പിഴയടക്കാത്ത പക്ഷം ആറു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കൂടിയായ പ്രതി ശിക്ഷാവിധിയില്‍ യാതൊരു വിധ പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന്‍ 13 സാക്ഷികളെയും 13 രേഖകളും തെളിവില്‍ ഹാജരാക്കി. തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം മുരളി, പി.വി. സിന്ധു എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


No comments