Breaking News

അനധികൃത സ്വത്ത്; മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിൻറെ 1.60 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി


കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി എൻഫോമെന്‍റ് ഡയറക്ടറേറ്റ്. ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് ഇ ഡി കണ്ടുകെട്ടിയത്. സൂരജിന്‍റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് വിവിധ ഘട്ടങ്ങളിലായി വൻതോതിൽ അനധികൃത സ്വത്ത് സമ്പാദിച്ച എന്നാണ് കണ്ടെത്തൽ. അനധികൃത സ്വത്ത് സാമ്പദന കേസിൽ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി കള്ളപ്പണ കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും. അന്വേഷണത്തിന്‍റെ ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകൾ ഇ ഡി നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്. അനധികൃതമായി കാണിക്കലാക്കിയ പണം ഉപയോഗിച്ച് ഭാര്യ, ബന്ധുക്കൾ, ബെനാമികൾ അടക്കമുള്ളവരുടെ പേരിൽ സൂരജ് ഭൂമിയും വാഹനവും അടക്കമുള്ള വസ്തുക്കൾ സ്വന്തമാക്കി എന്നാണ് കണ്ടെത്തൽ.

ടി ഒ സൂരജിന്റെ മകൾക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തികുന്നു. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെയാണ് മാറാട് പൊലീസ് കേസെടുത്തിരുന്നത്. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെന്‍റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്‍റ് സ്ഥലം മാത്രം നൽകി വ‌ഞ്ചിച്ചെന്നായിരുന്നു കേസ്. ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരൻ.

No comments