പൂടംകല്ല് അയ്യങ്കാവ് ഭാഗത്ത് പുലി ഇറങ്ങിയതായി സംശയം
പൂടംകല്ല് അയ്യങ്കാവ് മണിക്കല്ല് ഭാഗത്ത് പുലി ഇറങ്ങിയതായി സംശയം. ചൊവ്വാഴ്ച്ച സന്ധ്യയോടെ ഇതുവഴി പോയ വ്യാപാരിയാണ് പുലിയെ കണ്ടതായി പറയുന്നത്. ഇദ്ദേഹം ഓംനിവാനില്‍ പോകുന്നതിനിടെ മണിക്കല്ലില്‍ എത്തിയപ്പോള്‍ പുലി റോഡിന് കുറുകെ പോകുന്നത് കണ്ടു എന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതേത്തുടര്‍ന്ന് പനത്തടിയിലെ വനപാലകരും രാജപുരം പൊലീസും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പുലിയുടേതിന് സമാനമായ ചെറിയ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായും അതുകൊണ്ടുതന്നെ കണ്ടത് മനുഷ്യനെ ഉപദ്രവിക്കാത്ത പട്ടിപ്പുലിയാകാനാണ് സാധ്യതയെന്നുമാണ് പ്രാഥമിക വിവരം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് വേട്ടക്കാരന്‍ സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങിയിരുന്നു.
No comments