സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്ത മത്സരത്തിൽ തിളങ്ങിയ കടുമേനിയിലെ സച്ചു സതീശന് ആദിവാസി ക്ഷേമസമിതിയുടെ ആദരം
ചിറ്റാരിക്കാൽ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തം കേരളനടനം എന്നിവയിൽ എ ഗ്രേഡും, ഭരതനാട്യത്തിൽ ബി ഗ്രേഡും നേടി നാടിനാകെ അഭിമാനമായ പട്ടികവർഗ മേഖലയിൽ നിന്നുള്ള കലാകാരൻ ചിറ്റാരിക്കൽ കടുമേനി സർക്കാരി കോളനിയിലെ പരേതനായ സതീശൻ്റെയും ബിന്ദുവിൻ്റെയും മകനായ സച്ചു സതീശനെ ഏ.കെ.എസ് ജില്ല കമ്മിറ്റി അനുമോദിച്ചു. എ.കെ.എസ് ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചിയും പ്രസിഡണ്ട് സി.കുഞ്ഞിക്കണ്ണനും ചേർന്ന് ഉപഹാരം നൽകി. ജില്ല വൈസ് പ്രസിഡണ്ട് കെ.അപ്പുക്കുട്ടൻ, എം.കെ.ലക്ഷ്‌മി, ലിജിന എം.കെ എന്നിവർ സംസാരിച്ചു.
No comments