Breaking News

റിപ്പബ്ലിക് ദിന പരേഡ് മന്ത്രി അഹമ്മദ് ദേവർകോവിൽ കാസർഗോഡ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു


കാസർഗോഡ്: 74ാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. വിദ്യാനഗര്‍  കാസർകോട്മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം.രാജഗോപാലന്‍, 

 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ,  പങ്കെടുത്തു.ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന എന്നിവർ സല്യൂട്ട് സ്വീകരിച്ചു.സ്വാതന്ത്ര്യ സമര സേനാനികളായ കെ.കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഗോപാലൻ നായർ എന്നിവര്‍ മുഖ്യാതിഥികളായി.ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമീമ

എ എസ് പി പി കെ രാജു ,എ എസ്പി മുഹമ്മദ് നദിമുദ്ദീൻ ആർഡിഒ അതുൽ സ്വാമിനാഥ് , ഡപ്യൂട്ടി കളക്ടർ എസ്. ശശിധരൻ പിള്ള കെ.അജേഷ് തഹസിൽദാർ മാർ , ഡിവൈഎസ്പിമാർ

ജില്ലയിലെ മറ്റു

 ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ റവന്യു, പോലീസ് ഉദ്യോഗസ്ഥർ, സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപന ജീവനക്കാര്‍, പൊതുജനങ്ങള്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

 വിവിധ പുരസ്ക്കാരങ്ങൾ ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ വിതരണം ചെയ്തു.


സായുധ സേന,  പൊലീസ്,  വനിതാ പൊലീസ്, എക്സൈസ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, റെഡ്ക്രോസ്, എന്‍.എസ്.എസ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്ലറ്റൂൺ പരേഡിൽ പങ്കെടുത്തു.  പരേഡിനുശേഷം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി . ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കൊഹിനൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള, എം.ആര്‍.എച്ച്.എസ് പരവനടുക്കം,  കേന്ദ്രീയ വിദ്യാലയ 2 വിദ്യാനഗര്‍,  ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കുമ്പള,  യോദ്ധ തയ്ക്കോണ്ടോ അക്കാദമി കാസര്‍കോട്,  ജനനി നാട്ടറിവ് പഠന കേന്ദ്രം അമ്പലത്തറ, നാട്യമണ്ഡപ മധൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന ഗാനങ്ങള്‍, നാടന്‍പാട്ട്,  ഗ്രൂപ്പ് ഡാന്‍സ്, യോഗാ പ്രദര്‍ശനം, ഡിസ്പ്ലേ തുടങ്ങിയവ അരങ്ങേറി

No comments