യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം സമ്മേളനം ഇന്ന് വൈകിട്ട് കെ.എസ് ശബരീനാഥൻ ഉത്ഘാടനം ചെയ്യും
മാലോം : യൂണിറ്റ് സമ്മേളനം മുതൽ സംസ്ഥാന സമ്മേളനം വരെ നടത്തി അടിമുടി മാറ്റത്തിന്റെ പാതയിലാണ് യൂത്ത് കോൺഗ്രസ്. നീണ്ട ഇടവേളക്ക് ശേഷം നടത്തുന്ന മണ്ഡലം സമ്മേളനങ്ങൾ വൻ വിജയമാക്കി തീർക്കാനുള്ള ശ്രമത്തിലാണ് പ്രവർത്തകരും. കാസറഗോഡ് ജില്ലയിലെ കോൺഗ്രസിന്റെ ഉരുക്കു കോട്ടയായ ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനം ഇന്ന് വൈകുന്നേരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ യുമായ കെ. എസ്. ശബരീനാഥൻ ഉത്ഘാടനം ചെയ്യും. അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സംഘടകർ അറിയിച്ചു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
No comments