സഹായത്തിന് കാത്തു നിന്നില്ല പുങ്ങംചാലിലെ സുരേന്ദ്രൻ മരണത്തിന് കീഴടങ്ങി ദീർഘകാലമായി ചികിത്സയിലായിരുന്നു
പുങ്ങംചാൽ : ക്യാൻസർ രോഗം ബാധിച്ച് വേദനയിൽ നീറി കഴിഞ്ഞ ഗൃഹനാഥൻ ഒടുവിൽ സഹായത്തിനു കാത്തു നിൽക്കാതെ മരണത്തിന് കീഴടങ്ങി.
വെസ്റ്റ് എളേരി പുങ്ങംചാലിലെ വാടക വീട്ടിൽ കഴിയുന്ന ഈറ്റകൽ സുരേന്ദ്രൻ ആണ് (62)തിങ്കളാഴ്ച വൈകിട്ട് മരിച്ചത്.
കഴിഞ്ഞ അഞ്ചു വർഷമായി ക്യാൻസർ രോഗത്തോട് പൊരുതിയ സുരേന്ദ്രൻ മാനസികമായും സാമ്പത്തികമായും തളർന്നപ്പോഴാണ് സഹായം തേടിയത്. സ്വന്തമായി 70 സെന്റ് ഭൂമിഉണ്ടെങ്കിലും അതിൽ ഒരുവീട് വെക്കുവാനുള്ള തയ്യാറെടുപ്പ് നടത്തി വരുന്നതിനിടയിലാണ് സുരേന്ദ്രനെ രോഗം പിടികൂടുന്നത്.
പിന്നെ വീടിനായി മാറ്റി വെച്ച തുക ചികിത്സയ്ക്കായി മാറ്റിവെച്ചങ്കിലും ഒടുവിൽ സുരേന്ദ്രന് മരണത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു. ഭാര്യ: ലൈല , മക്കൾ: സനു, സീതു.മരുമകൻ: രാജേഷ് (കമ്മാടം)
No comments