കാസർകോട് ഗവ.കോളേജിലെ വിവാദം മുൻ പ്രിൻസിപ്പാൾ ഡോ എം രമ അവധിയിലേക്ക്
കാസര്‍കോട് : കാസര്‍കോട് ഗവ.കോളേജിലെ വിവാദവുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ എം രമ അവധിയിലേക്ക്.രമ നല്‍കിയ പ്രസ്താവന ഇങ്ങനെ :-
ഞാന്‍ കോളേജില്‍ നിന്നും അവധിയെടുക്കുകയാണ്.എസ്.എഫ്. ഐ. അക്രമത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണം. കൂടാതെ പരീക്ഷ അടുത്തിരിക്കുന്ന ഈ സമയത്ത് കുട്ടികളുടെ അധ്യയന ദിനങ്ങള്‍ ഇനിയും നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ട്. സമരത്തിലോ പ്രചരണങ്ങളിലോ ഒരു ധാര്‍മ്മികതയും പുലര്‍ത്താത്ത എസ്.എഫ്.ഐ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത എന്റെ വധം നടത്താന്‍ നില്‍ക്കുകയാണ്.അതിന് നിന്നു കൊടുക്കാന്‍ ഞാനില്ല. അര്‍ഹമായ ലീവ് പോലും എടുക്കാതെ ജോലി ചെയ്തിരുന്നതിനാല്‍ എന്റെ അക്കൗണ്ടില്‍ ഇഷ്ടം പോലെ ലീവ് ബാക്കിയുണ്ട്. അത് ഉപയോഗിച്ച് തല്‍ക്കാലം വിശ്രമിക്കുകയാണ്.
- രമ പ്രസ്താവനയില്‍ പറഞ്ഞു
No comments