മാലോം പടയങ്കല്ലിൽ തേനീച്ചക്കൂട്ടത്തിൻ്റെ അക്രമണം; സ്ത്രീകളടക്കം പതിനഞ്ചോളം പേർ ആശുപത്രിയിൽ
മാലോം: സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേനീച്ച കൂട് ഇളകിയുണ്ടായ തേനീച്ചക്കൂട്ടത്തിൻ്റെ അത്രമത്തിൽ പരിസരവാസികളും തൊഴിലുറപ്പ് തൊഴിലാളികളുമടക്കം പതിനഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവർ മാലോത്ത് സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട് ആശുപത്രിയിലുമായി ചികിത്സ തേടി. ഇതിൽ നിരവധി സ്ത്രീകളുമുണ്ട്. രാമകൃഷ്ണൻ കരിങ്കുഴിയിൽ, ഉണ്ണി പുലിക്കോടൻ, കുമാരൻ, കൃഷ്ണൻ താഴത്തു വീട്ടിൽ, ഷീബ കോനൂർ, തെക്കേകണ്ടം ലിസി, എന്നിവർ മാലോത്ത് സ്വകാര്യ ആശുപത്രിയിലും മേരി കല്ലേക്കുളം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലുമാണ് .പരുന്ത് വന്ന് ഇരുന്നതിനാലാവാം തേനീച്ച കൂട് ഇളകിയതെന്ന് സംശയിക്കുന്നു.
No comments