വന്യജീവി ആക്രമം നേരിടുന്നതിന് സോളാർ വേലി നിർമ്മിക്കാൻ മൂന്ന് കോടി രൂപ വകയിരുത്തി : വനം വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ തലപ്പാടി ഇന്റർഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് കെട്ടിടോദ്ഘാടനം മന്ത്രി നിർവഹിച്ചു
കാസർകോട്: വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് ഈവര്‍ഷം മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് സോളാര്‍ തൂക്കിവേലി സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വനം. വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ കർണാടക അതിർത്തിയിലുള്ള തലപ്പാടി സംയോജിത ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കാഞ്ഞങ്ങാടും 31.25 കിലോമീറ്റര്‍ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും അനുവാദം നല്‍കി.ജനങ്ങളെ വന്യജീവി ആക്രമത്തില്‍ നിന്നും സംരക്ഷിക്കാനുള്ള നടപടികളാണ് തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, കര്‍ഷക സമൂഹം എല്ലാവരും ചേര്‍ന്ന് പ്രതിരോധം തീര്‍ക്കാനുള്ള പണം കണ്ടെത്തുന്നതിനുള്ള മാതൃക കാണിച്ച കേരളത്തിലെ ആദ്യജില്ലയാണ് കാസര്‍കോട് ജില്ല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്താണ് മാതൃക കാട്ടിയത്. ഇതേ മാതൃകയിൽ വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തും ഇതുപോലുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ മാത്രം ഇടപ്പെടലിന് കാത്തുനില്‍ക്കാതെ എം.എല്‍.എമാര്‍ മുന്‍കൈ എടുത്ത് വനാതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉള്ള ഗ്രാമപഞ്ചായത്തുമായി സംസാരിച്ച് എം.എല്‍.എ. ഫണ്ടില്‍ നിന്നും വകയിരുത്താന്‍ സാധിക്കുമെങ്കിൽ വേലി സ്ഥാപിക്കുന്നതിന് ശ്രമിക്കണമെന്നും അങ്ങനെ ഒരു മാതൃക മഞ്ചേശ്വരം മണ്ഡലം കേരളത്തിന് കാണിച്ചുകൊടുക്കണം എന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ മലയോരമേഖലയില്‍ വന്യജീവി ശൈല്യം ധാരാളമായി വര്‍ദ്ധിക്കുന്നുണ്ട്. വെല്ലുവിളികളൊക്കെ
ഏറ്റെടുത്തുകൊണ്ടാണ് വനം വകുപ്പ് ജീവനക്കാര്‍ വനമേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. വന്യമൃഗങ്ങളോട് ഏറ്റുമുട്ടിയാണ് അവര്‍ ജീവിക്കുന്നത്.അങ്ങനെയുള്ള വനം വകുപ്പ് ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പറ്റിയ വിധത്തിലുള്ള സമീപനം സർക്കാറിൽ നിന്നും ഉണ്ടായി. ഇതിനകം ഇതു പോലുള്ള ഒരു ഡസനിലധികം കെട്ടിടങ്ങള്‍ ഓഫീസ് ആവശ്യത്തിനു മാത്രമല്ല വിശ്രമിക്കാന്‍ പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ കോണ്‍ഫറന്‍സ് പോലുള്ള ആവശ്യങ്ങള്‍ക്ക് അതിമനോഹരമായ കെട്ടിടങ്ങള്‍ ഉണ്ടാക്കിയതായി മന്ത്രി പറഞ്ഞു.
സംയോജിത ചെക്ക്പോസ്റ്റ് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള വനം, വന്യജീവി വകുപ്പിന്റെ കാസർകോട് ഡിവിഷൻ ജില്ലാ അതിർത്തിയിൽ സ്ഥാപിച്ച എ കെ എം അഷറഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കമലാക്ഷി
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഫ ഫാറൂഖ് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗീൻ ലെവേനോ മൊണ്ടേരിയോ സാമൂഹ്യ വനവൽക്കരണം ഡി സി എഫ് പി ധനേഷ് കുമാർ , ഡി എഫ് ഒ ഫ്ലയിങ് സ്ക്വാഡ് അജിത് കെ രാമൻ സംസാരിച്ചു കണ്ണൂർഉത്തര മേഖല മുഖ്യവനപാലക സ്രിസി എഫ്) കെ.എസ്. ദീപ സ്വാഗതവും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ബിജു നന്ദിയും പറഞ്ഞു.
No comments