Breaking News

ലൈബ്രറി കൗൺസിൽ സംസ്ഥാന നാടകോത്സവ പ്രചാരണം; നാടകദീപം തെളിയിച്ച് ബാനം നെരൂദ വായനശാല & ഗ്രന്ഥാലയം


ബാനം: ലൈബ്രറി കൗൺസിൽ സംസ്ഥാന നാടകോത്സവത്തിന്റെ പ്രചാരണം നാടക ദീപ പ്രഭയിൽ ബാനം നെരൂദ വായനശാല & ഗ്രന്ഥാലയവും. പോയ കാലത്ത് സാംസ്കാരിക മുഖ മുദയായിരുന്ന ഗ്രാമീണ നാടകാനുഭവങ്ങൾ ആദ്യ കാല നാടക പ്രവർത്തകർ അയവിറക്കിയത് പുതിയ തലമുറ ഏറെ ഹൃദ്യമായി ശ്രവിച്ചു. സംവിധായകനായും നടനായും നാടകകലയെ ഹൃദയത്തോട് ചേർത്ത് പിടിച്ച മുല്ലച്ചേരി തമ്പാനേട്ടൻ പടിഞ്ഞാറ്റയിൽ ഉണ്ണിയേട്ടൻ , വണ്ണാത്തൻ ബാലേട്ടൻ, മുതൽ പുതിയ തലമുറയിലെ നാടക ആസ്വാദകരും പ്രവർത്തകരും ഈ നാടിന്റെ നാടകാനുഭവങ്ങളെ വൈകാരികമായി രേഖപ്പെടുത്തി ദീപ പ്രഭയിൽ അണിചേർന്നപ്പോൾ വായനശാലയ്ക്ക് പുത്തൻ ഉണർവും അനുഭവവുമായി മാറി. നാടക അനുഭവങ്ങൾ പങ്കുവെയ്ക്കൽ പരിപാടി കോടോം ബേളൂർ സൗത്ത് നേതൃ സമിതി കൺവീനർ സി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു: നെരൂദ വായനശാല സെക്രട്ടറി പി.സജികുമാർ സ്വാഗതം പറഞ്ഞു. വായനശാല വൈസ് പ്രസിഡണ്ട് സന്തോഷ്കുമാർ അദ്ധ്യക്ഷനായി. പ്രസിഡണ്ട് ബാനം കൃഷ്ണൻ ആശംസയർപ്പിച്ച് സംസാരിച്ചു.

No comments