കാസർഗോഡ് വിദ്യാനഗറിൽ പോലീസ് ജീപ്പ് പോസ്റ്റിലിടിച്ച് തീപിടിച്ചു പോലീസുകാരന് പരിക്ക്
നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പോസ്റ്റിലിടിച്ച് കത്തിയമർന്നു. അപകടത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു. കാസര്‍കോട് വിദ്യാനഗര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ വിദ്യാനഗര്‍ പാറക്കട്ട റോഡില്‍ ഫാമിലി കോളനിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങിയ എസ്‌ഐ പ്രശാന്തും സംഘവുമാണ് അപകടത്തില്‍പെട്ടത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചപ്പോഴേയ്ക്കും ജീപ്പ് പൂര്‍ണമായും കത്തി നശിച്ചിരുന്നു.
No comments