Breaking News

കിനാനൂർ- കരിന്തളത്ത് വീണ്ടും തൊഴിലുറപ്പ് വിജയഗാഥ പുതുതായി സ്ഥാപിച്ച മിനി എംസിഎഫ്കളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചായ്യോത്ത് നടന്നു


ചായ്യോം: പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹരിത കർമ്മ സേനയ്ക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് വയ്ക്കുന്നതിന് മൂന്നു വീതം എംസിഎഫ് എന്ന ലക്ഷ്യം  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സാധിച്ചത് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് 17 വാർഡുകളിലായി നിലവിലുള്ള 12 ന് പുറമെ 40 എംസിഎഫ് കളാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ഥാപിച്ചത്.

കൂടാതെ കരിന്തളത്ത് ഒരു എം.സി എഫും ,ഒരു ആർ. ആർ.എഫും പ്രവർത്തിക്കുന്നു. 17 വാർഡുകളിലായി 34 ഹരിത കർമ്മ സേനാംഗങ്ങൾ പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി കെൽ ട്രൊണിന്റെ സഹായത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും സമ്പൂർണ സ്മാർട്ട് ഗാർ ബേജ് ക്യു ആർ കോഡ് പതിപ്പിച്ച പഞ്ചായത്തു മാണിത്.

പുതുതായി സ്ഥാപിച്ച മിനി എം സി എഫ് കളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഒന്നാം വാർഡിലെ ചായ്യോം ബസാറിൽ വെച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ പി ധന്യ അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി അജിത്ത് കുമാർ, ഉമേശന്‍ വേളൂർ, ശുചിത്വ മിഷൻ ആർ പി രാഘവൻ മാഷ് അസിസ്റ്റന്റ് സെക്രട്ടറി ഷീല പി യു, വി ഇ ഒ മാരായ പ്രവീണ, സനൂപ്, എ ഇ  സരൂൺ,

 ഓവർസിയർമാരായ അഭിജിത്ത്, ശ്രുതീഷ്, ICDS സൂപ്പർ വൈസർ സുമ, കെ. കുമാരൻ ,പി.കെ രമണി എന്നിവർ ആശംസകൾ അർപ്പിച്ചു.

No comments