Breaking News

അപകടം നടന്ന് മാസങ്ങൾക്ക് ശേഷം ജില്ലാ കളക്ടറുടെ പരപ്പച്ചാൽ പാലം സന്ദർശനം ; വിമർശനത്തോടെ സോഷ്യൽ മീഡിയ


വെള്ളരിക്കുണ്ട് : പരപ്പച്ചാലിൽ രണ്ട് ലോറി അപകടങ്ങൾ നടന്നത് ഏകദേശം ആറു മാസങ്ങൾക്ക് മുൻപ്. അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. അന്നുമുതൽ ഇക്കാലമെത്രയും പാലത്തിന്റെ കൈവരികൾ തകർന്ന് അപകടവസ്ഥയിലാണ് പാലം. മലയോരത്തുള്ള നിരവധി വാഹനങ്ങൾ ദിവസേന ഈ പാലത്തിൽ കൂടി സഞ്ചരിക്കുന്നു. കുത്തനെയുള്ള ഇറക്കവും വളവും കൈവരികൾ തകർന്ന ഈ പാലത്തിലൂടെയുള്ള സഞ്ചാരത്തിൽ അപകടസാധ്യത വർധിപ്പിക്കുന്നു ഈ അവസരത്തിലാണ് അപകടം കഴിഞ്ഞു ഉടൻ പാലത്തിന്റെ അറ്റാകുറ്റപണികൾ തീർക്കാതെ മാസങ്ങൾക്ക് 

ശേഷമുള്ള കളക്ടറുടെ സന്ദർശനം പ്രഹസനമാണോയെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന വിമർശനം

No comments