Breaking News

ചോയ്യംകോട് കക്കോലിൽ തീ പിടുത്തം ഏക്കറ് കണക്കിന് സ്ഥലം കത്തിനശിച്ചു


ചോയ്യങ്കോട്: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ചോയ്യംകോട് കക്കോലിൽ തീ പിടിച്ചു. തീപിടുത്തത്തിൽ ഏക്കർ കണക്കിന് സ്ഥലം  കത്തി നശിച്ചു. മരമില്ലിൽ   നിന്നും തീ പടർന്നു പിടിച്ചതാണെന്ന് സംശയിക്കുന്നു  തീപിടിത്തം നടന്ന വിവരം അറിഞ്ഞ ഉടനെ കാഞ്ഞങ്ങാട് ഫയർഫോഴ്സ് നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സതീഷ് കെ യുടെ നേതൃത്വത്തിൽ ടിം എത്തി തീ അണച്ചു 

ഫയർഫോഴ്സ് എത്തുന്നതിനു മുമ്പേ നാട്ടുകാരുടെയും  തൊഴിലുറപ്പ് തൊഴിലാളികളുടെയും  നേതൃത്വത്തിൽ  തി  അണക്കുന്നതിനുള്ള പ്രവർത്തനം നടത്തി. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി , ടി.പി ശാന്ത, അബ്ദുൾ നാസർ സി എച്ച് ,അജിത്ത് കുമാർ കെ വി ,കെ കൈരളി എന്നിവർ സന്ദർശിച്ചു

No comments