Breaking News

കുന്നുംകൈ മഖാം ഉറൂസ് ഇന്നുമുതൽ രാവിലെ പത്തു മണിക്ക് മാലോം മഖാം സിയാറത്തോടെ 27 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ നടക്കും


കുന്നുംകൈ: പ്രസിദ്ധമായ കുന്നുംകൈ മഖാം ഉറൂസിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തു മണിക്ക് മാലോം മഖാം സിയാറത്തോടെ 27  വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ നടക്കും. സയ്യിദ് ഖമറുദ്ധീൻ തങ്ങൾ മാലോം മഖാം സിയാറത്തിന് നേതൃത്വം നൽകും. വൈകിട്ട് നാലിന് അബ്ദുൽ റഹ്‌മാൻ പാലക്കുന്ന് പതാക ഉയർത്തും.  രാത്രി ഏഴിന് സമസ്ത കേരളം ജം ഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ പി പി ഉമർ മുസ്‌ലിയാർ ഉറൂസ് ഉദ്ഘാടനം ചെയ്യും. കെ പി മൊയ്‌തീൻ കുഞ്ഞി മൗലവി അധ്യക്ഷനാകും. ജുനൈദ് അൽ ഖാസിമി പ്രഭാഷണം നടത്തും. സുബൈർ തൊട്ടിക്കലിന്റെ ഇസ്‌ലാമിക കഥാ പ്രസംഗം നടക്കും. നാളെ ഉച്ചയ്ക്ക് നടക്കുന്ന ഖത്തം ദുആയ്ക്കു മുക്താർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. രാത്രി ഏഴിന് സമസ്ത കേരളം ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കെ പി അബ്ദുല്ല അധ്യക്ഷനാകും. ആഷിഖ് ദാരിമി ആലപ്പുഴ പ്രഭാഷണം നടത്തും.25  നു ഏഴു മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂർ സംഗമം  ഫസൽ കോയമ്മ തങ്ങൾ ഉദ്‌ഘാടനം ചെയ്യും.  ഹസ്സൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. 26  നു നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ ജി അബ്ദുൽ നാസർ അധ്യക്ഷനാകും. അൽ ഹാഫിസ് ഷമീസ് ഖാൻ നാഫി പ്രഭാഷണം നടത്തും. മുത്തുക്കോയ തങ്ങൾ അൽ ബാഖവി കൂട്ടുപ്രാർത്ഥനക്കു നേതൃത്വം നൽകും. തുടർന്ന് സുഹൈൽ ഫൈസി കൂരാട് നയിക്കുന്ന ബുർദ ഖവാലി നടക്കും. 27  നു നടക്കുന്ന മൗലീദ് പാരായണത്തിന്  അലിയാർ തങ്ങൾ മണ്ണാർക്കാട് നേതൃത്വം നൽകും. അസീസ് മങ്കയം, ജാതിയിൽ ഹസൈനാർ, യൂനുസ് ഫൈസി, വി പി നൂറുദ്ധീൻ മൗലവി, കെ വി സുകുമാരൻ എന്നിവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ എ ജി അബ്ദുൽ നാസർ , കെ പി മൊയ്‌തീൻ കുഞ്ഞി മൗലവി, മൻസൂർ, ടി എ ഖരീം, കെ എൻ അബ്ദുൽ റഹ്മാൻ ഹാജി,സലാം പാലക്കുന്നു,ബഷീർ ആറിളക്കണ്ടം, വി കെ സുബൈർ,ശിഹാബ്, വി കെ റഹ്മത്തുള്ള കുറ്റിപ്പുറം, എന്നിവർ സംബന്ധിച്ചു.

No comments