ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഭീമനടിയിൽ ഊരുകൂട്ട സെമിനാർ സംഘടിപ്പിച്ചു
ഭീമനടി: പട്ടികവർഗ്ഗ വികസന വകുപ്പ്, ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ഊരുകൂട്ട സെമിനാർ സംഘടിപ്പിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു.എ സ്വാഗതം പറഞ്ഞു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ്.എ.വി. അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മുഖ്യാതിഥി ആയി പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ അഖില.സി.വി., തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. അതിക്രമങ്ങൾ തടയൽ എന്ന വിഷയത്തിൽ അഡ്വ. ശ്രീജിത്ത്.എ. ,പോക്സോ നിയമം എന്ന വിഷയത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർ ഷിജിത്ത്.പി.എന്നിവർ ക്ലാസ്സെടുത്തു.പ്രമോട്ടർ സനോജ് കുമാർ യു.എൻ നന്ദി രേഖപ്പെടുത്തി.
No comments