Breaking News

സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിലേക്ക് കാൽനട പ്രചരണ ജാഥ നടത്തി


വെള്ളരിക്കുണ്ട് : കേന്ദ്രസർക്കാരിന്റെ തെറ്റായ ജനവിരുദ്ധ, കർഷക, തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ, ഏപ്രിൽ അഞ്ചിന് കർഷകസംഘം, സിഐടിയു, കർഷകത്തൊഴിലാളി യൂണിയൻ, എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്തമായി നടത്തുന്ന ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി, ഡൽഹിയിൽ പാർലമെന്റിന് മുന്നിലേക്ക് ലക്ഷക്കണക്കിന് ആളുകളെ പങ്കെടു പ്പിച്ചുകൊണ്ട് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്, മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി മുഴുവൻ പഞ്ചായത്തുകളിലും കാൽനട പ്രചരണ ജാഥകൾ നടത്തുകയാണ്, അതിന്റെ ഭാഗമായി  കർഷകസംഘം ഏരിയ സെക്രട്ടറി,ടി പി തമ്പാൻ, ജാഥ ലീഡറായി ബളാൽ പഞ്ചായത്ത് തല കാൽനട പ്രചരണ ജാഥ കല്ലഞ്ചിറ യിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് നടത്തി ജാഥയുടെ ഉദ്ഘാടനം കല്ലഞ്ചിറയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം യു തമ്പാൻ നായർ നിർവഹിച്ചു. യോഗത്തിൽ ടി മോഹനൻ, സ്വാഗതം പറഞ്ഞു സി ദാമോദരൻ  അധ്യക്ഷത വഹിച്ചു, വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർ ടി പി തമ്പാൻ, കെ സി സാബു, പി നസീർ, എംജി രാമചന്ദ്രൻ, കെ ദിനേശൻ, സണ്ണി മങ്കയം, എന്നിവർ സംസാരിച്ചു

No comments