Breaking News

ഒരുമ സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി കാലിച്ചാമരത്ത് നാടക പ്രവർത്തകരുടെ നാട്ടകം കൂട്ടായ്മ സംഘടിപ്പിച്ചു

കരിന്തളം: കാലിച്ചാമരം പൊതുജന വായനശാലയും റെസ് സ്റ്റാർ ക്ലബ്ബും സംയുക്തമായി നടത്തുന്ന ഒരുമ സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമായി കാലിച്ചാമരത്ത് നാടക പ്രവർത്തകരുടെ നാട്ടകം കൂട്ടായ്മ സംഘടിപ്പിച്ചു. അമ്പത്തോളം നാടക പ്രവർത്തകർ പങ്കെടുത്ത് കൊണ്ട് ആദ്യ കാല നാടകാനുഭവങ്ങൾ പങ്കു വെച്ചു. നാടക സംവിധായകൻ എം.കെ.ഗോപകുമാർ ഉൽഘാടനം ചെയ്തു പാറക്കോൽ രാജൻ അധ്യക്ഷനായി. കൃഷ്ണൻ കണ്ണോത്ത്.കെ.വി. അപ്പൂ ഞ്ഞി ഏ.വി. മോഹനൻ പി.വി. പുഷ്പാകരൻ യു രതീഷ് വി കെ.ജയചന്ദ്രൻ . സതീശൻ കുണ്ടൂർ കെ. അനിത രേഷ്മ ഭരതൻ , വി കെ ശശി, ഒ. എം.ബാലകൃഷ്ണൻ. അഡ്വ.പി. ലോജിത് .എന്നിവർ സംസാരിച്ചു. കയ നി മോഹനൻ നാടക പ്രവർത്തകരെ ആദരിച്ചു. വി.മധുസൂദനൻ സ്വാഗതം പറഞ്ഞു.

തുടർന്ന് മധു ബേഡകത്തിന്റെ മരണമൊഴി ഏക പാത്ര നാടകം അരങ്ങേറി

No comments