Breaking News

കനകപ്പള്ളിയിൽ സംഘർഷം ; ബേക്കറിയും കാറും അടിച്ചു തകർത്തു


വെള്ളരിക്കുണ്ട് : കനകപ്പള്ളിയിൽ സംഘം ചേർന്ന് ആക്രമണത്തിൽ ബേക്കറിയും സമീപം നിർത്തിയിട്ടിരുന്ന കാറും തകർത്തു. ബേക്കറി ജീവനക്കാരനോടുള്ള വ്യക്തിവൈരാഗ്യത്തിൽ കടയിൽ കയറി ആക്രമിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു.


വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.കനകപ്പള്ളിയിലെ മുളവനാൽ മനോജിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കടയയിലാണ് അതിക്രമം നടന്നത്..

കനകപ്പള്ളിയിലെ മജു, കുഞ്ഞിക്കണ്ണൻ, രതീഷ് എന്നിവരാണ് സംഘടിച്ചെത്തി മനോജിന്റെ കടയിൽ അക്രമം നടത്തിയത്..

ബേക്കറി കട തല്ലി തകർത്ത സംഘം കടക്കു മുന്നിൽ നിർത്തിയിട്ടിരുന്ന  കാറിന്റെ ചില്ലും അടിച്ചു തകർത്തു...


അക്രമം നടക്കുമ്പോൾ മനോജിന്റെ ഭാര്യയും കടയിലെ സെയിൽസ് മാൻ കുട്ടപ്പായിയും മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്..


 സെയിൽസ്മാൻ കുട്ടപ്പായിയും മജുവും തമ്മിൽ  വ്യാഴാഴ്ച ഉണ്ടായ  തർക്കത്തിന്റെ ബാക്കി എന്നോണമാണ് വെള്ളിയാഴ്ചത്തെ അക്രമം.


വിവരം അറിഞ്ഞു സ്ഥലത്ത്‌ എത്തിയ വെള്ളരിക്കുണ്ട് പോലീസ് അക്രമം കാണിച്ച മൂന്ന് പേരെയും നിമിഷനേരം കൊണ്ട് കസ്റ്റഡിയിൽ എടുത്തു.. ഇവരെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കടഉടമയുടെ മൊഴികൂടി നോക്കി തുടർ നടപടികൾക്ക് വിധേരാക്കു മെന്ന് വെള്ളരിക്കുണ്ട് എസ്. ഐ. വിജയകുമാർ പറഞ്ഞു...

അക്രമത്തിനിടെ ഒരാളുടെ കൈക്ക് ഗുരുതരപരിക്ക് പറ്റി ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചു. 

No comments