കെ.എസ്.ഇ.ബി ലൈൻമാനായ മഹേഷിനെ ജെ.സി.ഐ കമ്പല്ലൂർ യൂണിറ്റ് ആഭിമുഖ്യത്തിൽ ആദരിച്ചു
കമ്പല്ലൂർ: ജെ.സി.ഐ കമ്പല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ലൈന്മാമാനായി നാടിനായി സ്തുത്യർഹ സേവനം അനുഷ്ഠിച്ച് വരുന്ന മഹേഷ് കെ.വി. യെ ആദരിച്ചു.
ജെ.സി.ഐ ഇന്ത്യയുടെ പദ്ധതിയായ Salute the Silent Worker പദ്ധതിയിലാണ് ആദരിച്ചത്. ജെ.സി.ഐ ഇന്ത്യ സോൺ 19 ന്റെ മുൻ പ്രസിഡന്റ് ജെസി. ദീലിപ് ടി.ജോസഫ് കമ്പല്ലൂരിന്റെ ആദരവ് നൽകി. കമ്പല്ലൂരിന്റെ പ്രസിഡന്റ് ഷോബി തോമസ് മുൻ പ്രസിഡന്റമാരായ ജോബിൻ ബാബു , ഡോ:ക്രിസ്റ്റോ ഗുരുക്കൾ , രാജേഷ് നല്ലൂർ , ഉമേഷ് ചൂരിക്കാടൻ, ജെറി കെ. ടോംസ് , അബിൻ സജു , ടോജിൻ മാത്യു എന്നിവർ പങ്കെടുത്തു.
No comments