യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പാസ് വേഡ് മോഷ്ടിച്ച് അശ്ലീലസന്ദേശങ്ങൾ അയച്ചു ; കാസർഗോഡ് സൈബർ പൊലീസ് കേസെടുത്തു
ചെറുവത്തൂര്‍: യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പാസ് വേഡ് മോഷ്ടിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ചതിനെതിരെ കേസ്.
മടക്കര തുരുത്തി വെപ്പിലമാട്ടെ 30 കാരിയുടെ പരാതിയിലാണ് കാസര്‍കോട്
സൈബര്‍ക്രൈം പോലീസ് കേസെടുത്തത്. യുവതിയുടെ ഇന്‍സ്റ്റ്രഗാം അക്കൌണ്ടിന്റെ പാസ്വേര്‍ഡ് കൈക്കലാക്കി അക്കൗണ്ട് ലോഗിന്‍ ചെയ്ത് യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആ അക്കൌണ്ടില്‍ നിന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ അയച്ച് മനോവിഷമം ഉണ്ടാക്കിയെന്ന പരാതിയിലാണ് സൈബര്‍ പോലീസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000 പ്രകാരം കേസെടുത്തത്. അശ്ലീലസന്ദേശം ലഭിച്ച ബന്ധുക്കളും സുഹൃത്തുക്കളും
വിവരം പറഞ്ഞപ്പോഴാണ് തന്റെ ഇന്‍സ്റ്റ്രഗാം അക്കൌണ്ട് ആരോ ദുരുപയോഗം ചെയ്തതായി യുവതിക്ക് വിവരം ലഭിച്ചത്. തുടര്‍ന്നാണ് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
No comments