മലയോരത്ത് അടക്ക മോഷണം പതിവാകുന്നു ; കല്ലൻചിറയിൽ നിന്നും രണ്ട് ചാക്ക് അടക്ക മോഷണം പോയി കള്ളന് പോലും വേണ്ടാതെ തേങ്ങയും ,റബ്ബറും
വെള്ളരിക്കുണ്ട് : മലയോരമേഖലയിൽ നിന്നും അടക്ക മോഷണം പതിവാകുന്നു. കല്ലഞ്ചിറ മിയാനത്ത് വീട്ടിൽ നാസറിന്റെ സഹോദരിയുടെ വീടിന്റെ സിറ്റൗട്ടിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ഏകദേശം 10000 രൂപ വില വരുന്ന രണ്ടരചാക്ക് ഉണങ്ങിയ അടക്ക കള്ളന്മാർ മോഷ്ടിച്ചു.
നാസറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം കാർഷിക ഉത്പനങ്ങളിൽ ന്യായമായ വില കിട്ടുന്ന അടക്കയാണ് കള്ളന്മാർ എടുത്തു കൊണ്ട് പോകുന്നതെന്നും തേങ്ങയും, റബ്ബറും കള്ളന്മാർക്ക് പോലും വേണ്ടെന്നും നാട്ടുകാർ പറയുന്നു. രണ്ട് ദിവസം മുൻപ് പാത്തിക്കരയിൽ നിന്നും മലഞ്ചരക്ക് കട കുത്തിതുറന്ന് കള്ളന്മാർ അടക്ക മോഷ്ടിച്ചിരുന്നു.
No comments